ലോക് ഡൌണ്‍ കാരണം ഭാര്യയെ കാണാന്‍ പറ്റിയില്ല ; വിരഹം കാരണം ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ കാണാന്‍ പറ്റാത്തതിലുള്ള ദു:ഖം സഹിക്കാതെ ഭര്‍ത്താവ് ജീവനൊടുക്കി എന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. മുപ്പത്തിരണ്ട് വയസ്സുള്ള രാകേഷ് സോണിയെന്ന ആളാണ് ഈ കടുംകൈ ചെയ്തത്. lock down പ്രഖ്യാപിച്ചതിനാല്‍ സ്വന്തം വീട്ടില്‍ പോയ ഭാര്യയ്ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് അവിടെത്തന്നെ കഴിയേണ്ടിവന്നു.

രാകേഷിന്റെ ഭാര്യ സ്വന്തം വീട്ടുകാരെ കാണാന്‍ പോയതിനു പിന്നാലെയാണ് രാജ്യത്ത് ലോക് ഡൌണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ എങ്ങനെയും ഭാര്യയെ കാണണം എന്ന ചിന്തയിലായിരുന്നു ഇയാള്‍ എന്ന് സുഹൃത്തുക്കള്‍ പറയുന്നു. ലോക് ഡൌണ്‍ നീട്ടുവാന്‍ സാധ്യത ഉണ്ട് എന്ന വാര്‍ത്ത വന്നതിനുശേഷം രാകേഷ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇനിയും ഭാര്യയെ കാണുവാന്‍ സാധിക്കാത്തതിലുള്ള ദു:ഖം സഹിക്കാന്‍ കഴിയാതെയാണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.