കൊറോണ ; ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അനുകരിക്കുന്നു

കൊറോണ വ്യാപനം കാരണം പല രാജ്യങ്ങളും ഭീകരമായ അവസ്ഥയില്‍ ആയപ്പോഴും ഇന്ത്യയില്‍ ഇതുവരെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗവ്യാപനം കൂടുന്നു എങ്കിലും സമൂഹ്യവ്യാപനം കൊറോണ വൈറസിന്റെ വിഷയത്തില്‍ ഇതുവരെ ഉണ്ടാകാത്തത് ആശ്വാസകരമായ വാര്‍ത്തയാണ്.

അതുപോലെ നിലവിലെ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളെക്കാള്‍ പല രാജ്യങ്ങളും ഇന്ത്യ സ്വീകരിക്കുന്ന നടപടികളെയാണ് പ്രതീക്ഷയോടെ കാണുന്നത്. അമേരിക്ക, ബ്രസീല്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് നന്ദി പറഞ്ഞു കഴിഞ്ഞു.

സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയൊക്കെ എത്തിക്കുന്നതിന് ഇന്ത്യക്ക് കഴിഞ്ഞു. ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ് തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ക്ക് എല്ലാം സഹായം ചെയ്യാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ജി 20 രാഷ്ട്രങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ സമ്മേളനത്തില്‍ മനുഷ്യ ജീവന് വിലകല്‍പ്പിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോകാരോഗ്യ സംഘടനയില്‍ പോലും അനിവാര്യമായ മാറ്റങ്ങള്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചു.

മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോ റിക്വിന്‍ അടക്കം ഇരുപതിലേറെ മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരിക്കുകയായിരുന്നു. എന്നാല്‍ കൊറോണ താണ്ഡവമാടിയതോടെ അമേരിക്കയാണ് ആദ്യം ഇന്ത്യയോട് മരുന്ന് ആവശ്യപെട്ടത്.

മരുന്ന് നല്‍കാമെന്ന് അറിയിച്ച ഇന്ത്യ ദുരിതമനുഭവിക്കുന്ന എല്ലാ രാജ്യങ്ങളെയും തങ്ങള്‍ സഹായിക്കുമെന്നും വ്യക്തമാക്കി. ഇന്ത്യ ഇന്ന് ലോക രാജ്യങ്ങളുടെ പ്രതീക്ഷയാണ്. കൊറോണ വൈറസിനെ ചൊല്ലി അമേരിക്കയും ചൈനയും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്.