പ്രവാസികളുടെ മടങ്ങിവരവ് ; മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നു : രമേശ് ചെന്നിത്തല
നാട്ടിലേയ്ക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പരിശോധന ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയുമ്പോള്‍, പരിശോധന ഉണ്ടെന്നാണ് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് പറയുന്നത്. ഇരുവരും പരസ്പര വിരുദ്ധമായ പ്രസ്ഥാവന നടത്തി ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദുരന്തമുഖത്ത് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നടത്തുന്ന രാഷ്ട്രീയക്കളി നിര്‍ത്തണം എന്നും രമേശ് ചെന്നിത്തല ആവശ്യപെട്ടു.
മുഖ്യമന്ത്രിയുടെയും കേന്ദ്രസഹ മന്ത്രിയും പരസ്പര വിരുദ്ധമായി സംസാരിക്കുന്നത് പ്രവാസികളുടെ ബന്ധുക്കളെ ആശങ്കയില്‍ ആക്കിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളെ കൊണ്ട് വരുന്ന കാര്യത്തിലും മുഖ്യമന്ത്രിയും വിദേശ കാര്യ സഹമന്ത്രിയും പരസ്പര വിരുദ്ധമായ അഭിപ്രായപ്രകടനങ്ങളാണ് നടത്തുന്നത്.കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് നില്‍ക്കേണ്ട അവസരത്തില്‍ ഇങ്ങനെ പരസ്പര വിരുദ്ധമായ അഭിപ്രായ പ്രകടനം നടത്തുന്നത് ജനങ്ങളെ ആശങ്കയില്ആക്കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.