ലോക്ക്‌ഡൌണ്4.0 ; പുതിയ പ്രഖ്യാപനങ്ങള്‍ മെയ്16ന് ഉണ്ടായേക്കും

ലോക്ക്‌ഡൌണ്‍ തുടരുന്ന കാര്യത്തില്‍ മെയ് 16ന് പ്രഖ്യാപനം ഉണ്ടായേക്കുവാന്‍ സാധ്യത. കേരളമടക്കമുള്ള കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക്‌ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിക്കണം എന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നു. ഇളവുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കും എന്നാണ് വിവരം. നേരത്തെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനങ്ങള്‍ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു.

കൊറോണ വൈറസ് ബാധ അതി തീവ്രമായ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണം എന്ന നിര്‍ദേശം സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള തീരുമാനമാകും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക. ലോക്ക്‌ഡൌണില്‍ ഇളവുകള്‍ ഹോട്‌സ്‌പോട്ടുകളിലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നീ കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. നിലവില്‍ പൊതുഗതാഗതം ആരംഭിക്കുന്നതിനും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും.

എന്ന് മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും എന്നതില്‍ ഇതുവരെ വ്യോമയാന മന്ത്രാലയം തീരുമാനം എടുത്തിട്ടില്ല,മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നതിലും തീരുമാനം എടുക്കേണ്ടതുണ്ട്. സാമൂഹ്യ അകലം ഉറപ്പ് വരുത്തികൊണ്ട് എങ്ങനെ മെട്രോ സര്‍വീസുകള്‍ ആരംഭിക്കാം എന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

ഇപ്പോള്‍ പ്രത്യേക സര്‍വീസുകള്‍ റെയില്‍വേ നടത്തുന്നുണ്ടെങ്കിലും പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയവും തീരുമാനം എടുത്തിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരീക്ഷാ നടത്തിപ്പ് എന്നിവ സംബന്ധിച്ച് പൊതുവായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കുന്നതിനും സാധ്യതയുണ്ട്. അതേസമയം കാര്‍ഷിക മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനും സാധ്യതയുണ്ട്.