സമൃദ്ധിയുടെ ഏദന്‍ തോട്ടം: സംസ്ഥാന തല അടുക്കളത്തോട്ട മത്സരം
മികച്ച അടുക്കള പച്ചക്കറി കൃഷിക്കാരെ തിരഞ്ഞെടുക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഏദന്‍ തോട്ട മത്സരം നടക്കുന്നു. ‘വീട്ടിലിരിക്കാം – പച്ചക്കറി നടാം ‘ എന്ന ക്യാംപയിന്റെ രണ്ടാം ഭാഗമായി സംസ്ഥാനതലത്തില്‍ നടത്തുന്ന മത്സരത്തില്‍ ആകര്‍ഷണീയമായ സമ്മാനങ്ങളുമുണ്ട്. 2020 മാര്‍ച്ച് 25 ന് ശേഷം ആരംഭിച്ചു ജൂണ്‍ 10 ന് മുന്‍പ് മത്സരത്തില്‍ പങ്കെടുക്കുന്ന പച്ചക്കറി തോട്ടങ്ങള്‍ക്കാണ് സമ്മാനം.
ഒരു മത്സരാര്‍ത്ഥിയുടെ കൃഷിരീതി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ഫേസ് ബുക്ക് മെസഞ്ചറില്‍ http://www.facebook.com/ccglobal.2020 അവരുടെ മുഴുവന്‍ പേര്, വീട്ടുപേര്, ഇടവക, രൂപത, ഫോണ്‍ നമ്പര്‍, ഇ.മെയില്‍ അഡ്രസ് തുടങ്ങിയവ അയക്കുക. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവരായിരിക്കും മത്സരാര്‍ത്ഥികള്‍. അവര്‍ക്ക് രൂപതാ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കും.