വെള്ളാപ്പളളിയുടെ ഉന്നം ഒരു വെടിക്ക് മൂന്ന് പക്ഷി: അഡ്വ. വിദ്യാസാഗര്‍
രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും വി.ഡി സതീശനെ തറ അടിച്ചും വെളളാപ്പളളി കേണ്‍ഗ്രസില്‍ അന്തഛിദ്രം മുര്‍ച്ചിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അഡ്വ. വിദ്യാസാഗര്‍. ഇതല്ലാതെ രമേശ് ചെന്നിത്തലയോടുളള പ്രതിപത്തിയല്ല. L.D.F. മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ പത്ത് കൊല്ലക്കാലമായി തനിക്കെതിരെ കേരളത്തിലെ വിവിധ കോടതികളിലും പോലീസ് സ്റ്റേഷനിലും ഉളള കേസുകള്‍ ഒരഞ്ച് കൊല്ലക്കാലം കൂടി ശിതീകരണിയില്‍ വക്കാന്‍ കഴിഞ്ഞേക്കും എന്നതാണ് ഒന്നാമത്തെ ഉന്നമെന്നും അദ്ദേഹം പറഞ്ഞു.
UDF ന്റെ സാധ്യതകള്‍ മങ്ങുന്നു എന്ന് കണ്ടാല്‍ UDF നെ തുണക്കുന്ന കുറെ ഹിന്ദു വിഭാഗങ്ങളും ഒരു ഭാഗം കൃസ്ത്യന്‍ വോട്ടര്‍മാരും BJP യിലേക്ക് തിരിയുവാനും, BJPക്ക് ഏതാനും സീറ്റുകള്‍ ലഭിക്കാനും ഉളള സാധ്യത ഊരിത്തിരിഞ്ഞാല്‍ അതും തന്റെ കൂടി നേട്ടമാണെന്ന് ഡല്‍ഹിയിലെ BJP നേതാക്കന്‍മാരുടെ മുന്‍പില്‍ മേനി നടിക്കാന്‍ കഴിയും, ഭാര്യയേയും പുത്രനേയും BJP യുടെ തേര് തെളിക്കാന്‍ നിയോഗിച്ചിരിക്കുകയാണല്ലോ.
മുന്നാമത്തെ ഉന്നം, അഥവാ UDF നെ കലക്കാനുളള ശ്രമം വിജയിക്കാതെ കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വന്നാല്‍ താന്‍ ശത്രുപക്ഷത്ത് നിര്‍ത്തിയരിക്കുന്ന കെ.സി.വേണുഗോപാലും, വി.ഡി. സതീശനും മുഖ്യമന്ത്രിയാകുന്നത് തടയാന്‍ നാല് മുഴം മുമ്പേ എറിഞ്ഞ് നോക്കാമെന്നും അത് ഒരു കാഞ്ഞ കുബുദ്ധിയാണെന്നും വിദ്യാസാഗര്‍ കുറ്റപ്പെടുത്തി.