പാളയം മുസ്ലീം ജമാഅത്ത് തുറക്കുന്നില്ല എന്ന് പള്ളി കമ്മറ്റി ; കൈയ്യടിച്ചു സോഷ്യല്‍ മീഡിയ

ലോക്ക് ഡൌണ്‍ ഇളവുകളെ തുടര്‍ന്ന് എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ എട്ടാം തീയതി കഴിഞ്ഞാലും പാളയം മുസ്ലീം ജമാഅത്ത് തുറക്കുന്നില്ല എന്ന് അറിയിചിരിക്കുകയാണ് പള്ളി കമ്മറ്റി. മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറുപ്പിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നവര്‍ കൂടുതലും യാത്രക്കാരും അപരിചിതരുമാണ്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കുന്നതിനും ബുദ്ധിമുട്ട് ആണെന്ന് അവര്‍ കുറുപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ജമാഅത്തിന്റെ നടപടി അഭിനന്ദിചിരിക്കുകയാണ് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ് അടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയും.

‘പാളയം ജമാഅത്ത് കമ്മിറ്റിയുടെ ഈ തീരുമാനം ഏറെ അഭിനന്ദനാര്‍ഹവും,അനുകരണിയവും, മാതൃകാപരവുമാണ്…’ പി സി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. വിവേകത്തോടെയുള്ള തീരുമാനം. എല്ലാവരും മാതൃകയാക്കേണ്ടതാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.