ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി എ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ഞായറാഴ്ച മുതല്‍ പുതിയ തീരുമാനം നിലവില്‍ വരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മൂന്നാം ഘട്ട ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് ഇളവുകള്‍ നല്‍കിയെങ്കിലും ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മറ്റ് ദിവസങ്ങളില്‍ ഉണ്ടാകുന്ന നിയന്ത്രണങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് ഞായറാഴ്ചകളിലും ഉണ്ടാകുക.