അസാം ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 107 മരണം
അസമില്‍ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി. അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ അനുസരിച്ച് 81 പേര്‍ പ്രളയത്തെ തുടര്‍ന്നുള്ള കെടുതികളിലും 26 പേര്‍ മണ്ണിടിച്ചിലിലും ആണ് മരിച്ചത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 26 ഉം പ്രളയ ബാധിതമാണ്കാ.ര്‍ഷിക വിളകള്‍,വീടുകള്‍,റോഡുകള്‍,പാലങ്ങള്‍ എന്നിവ വ്യാപകമായി നശിച്ചിട്ടുണ്ട്.36 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്.
47,465 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാസിരംഗയുടെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. നിലവില്‍ സംസ്ഥാനത്ത് പ്രളയ സ്ഥിതി ഭേദപെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും നദികളിലും ജലനിരപ്പ് അപകട നിരപ്പിന് താഴെയാണ്. സംസ്ഥാനത്താകെ 290 ക്യാമ്പുകളാണ് തയ്യാറാക്കിയിട്ടുള്ളത്,കാസിരംഗ ദേശീയോദ്യാനത്തില്‍ നൂറോളം വന്യജീവികള്‍ കൊല്ലപെട്ടെന്നാണ് വിവരം.









