പാലോട് മലവെള്ളപ്പാച്ചിലില്‍ 6 വയസുകാരി മരിച്ചു

പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ 6 വയസുകാരി മരിച്ചു. നസ്രിയ ഫാത്തിമ എന്ന കുട്ടിയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടിയെ കണ്ടെത്തി നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബന്ധു ഷാനിക്കായി തെരച്ചില്‍ തുടരുകയാണ്. മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.നെടുമങ്ങാട് നിന്നും പാലോടുള്ള റിസോര്‍ട്ടിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് മലവെള്ളപ്പാച്ചില്‍ ഭീഷണി നിലനിന്നിരുന്നു.