‘മര്യാദയ്ക്ക് സംസാരിക്കണം’; മുഖ്യമന്ത്രിക്കെതിരെ സമസ്ത
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പരാമര്‍ശത്തിനെതിരെ നിലാപാട് വ്യക്തമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടോടെയുള്ള എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം.
മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനാണ് വി.ഡി സതീശന്‍ ശ്രമിക്കുന്നതെന്നും, മുഖ്യമന്ത്രിയുടെ നിലപാട് ‘കുരുടന്‍ ആനയെ തൊട്ടതുപോലെ’ മാത്രമാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.




