28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്ട്രിയ ഇന്ന് അര്‍ജന്റീനയെ നേരിടും

വിയന്ന: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഡേവിഡ് അലബായും കൂട്ടരും ഇന്ന് ലോക ഫൂക്കോട്ബാളിലെ അതികായന്മാരായ മെസിയയെയും പിള്ളേരെയും നേരിടാനൊരുങ്ങുയാണ്. 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഓസ്ട്രിയ, 28 വര്‍ഷത്തിന് ശേഷമാണ് ഈ മെഗാ ടൂര്‍ണമെന്റില്‍ തിരിച്ചെത്തുന്നത് .

1998-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിലാണ് ഓസ്ട്രിയ അവസാനമായി പങ്കെടുത്തത്. അതിനുശേഷം ഏഴ് ലോകകപ്പുകള്‍ക്കു (2002 മുതല്‍ 2022 വരെ) അരികിലെത്താന്‍ ഓസ്ട്രിയയ്ക്കു ആയില്ല. എന്നാല്‍, ഈ ദീര്‍ഘമായ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, റാല്‍ഫ് റാങ് നിക്കിന്റെ ശിക്ഷണത്തിലുള്ള ഓസ്ട്രിയന്‍ ടീം യുഎഇഎഫ് യോഗ്യതാ ഗ്രൂപ്പ് എയ്ച്ചില്‍ ഒന്നാമതെത്തിയാണ് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്.

2026 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ജെയിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓസ്ട്രിയ നിലവില്‍ രണ്ടാം സ്ഥാനത്താണ്. അര്‍ജന്റീനയും ഓസ്ട്രിയയും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ ജയിച്ചെങ്കിലും, ഗോള്‍ വ്യത്യാസത്തിന്റെ പിന്‍ബലത്തില്‍ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്-ആദ്യ മത്സരത്തില്‍ ഓസ്ട്രിയ ജോര്‍ദാനെ 3-1ന് തോല്‍പ്പിച്ചപ്പോള്‍, അര്‍ജന്റീന അള്‍ജീരിയയെ 4-1ന് തകര്‍ത്തതോടെയാണ് ഈ ഗോള്‍ വ്യത്യാസം ഉണ്ടായത്. അതേസമയം ഇന്നത്തെ (ജൂണ്‍ 22) അര്‍ജന്റീനയ്‌ക്കെതിരായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ഓസ്ട്രിയയ്ക്ക് ജയിക്കാനായാല്‍, അവര്‍ക്ക് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം പിടിച്ചെടുക്കാനാകും.

ജൂണ്‍ 17-ന് ജോര്‍ദാനെ 3-1ന് തകര്‍ത്തടിച്ച് അവര്‍ ആവേശകരമായ തുടക്കമാണ് കുറിച്ചത്-ആ വിജയം എതിരാളികള്‍ക്ക് ശക്തമായ സന്ദേശമായി. എന്നാല്‍, യഥാര്‍ത്ഥ പരീക്ഷണം ഇന്ന് (ജൂണ്‍ 22, 2026) ആണ്, കാരണം നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്കെതിരെയാണ് അവരുടെ പോരാട്ടം-ഇത് അവരുടെ നോക്കൗട്ട് സ്വപ്നങ്ങളെ നിര്‍ണ്ണയിക്കുന്ന ഒരു മെഗാ ഏറ്റുമുട്ടലായിരിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം ജൂണ്‍ 27-ന് അള്‍ജീരിയയ്‌ക്കെതിരെയാണ്, ഈ മത്സരം റാല്‍ഫ് റാങ് നിക്കിന്റെ കരുത്തുറ്റ സംഘത്തിന് 48 ടീമുകളുള്ള ഈ വിപുലീകൃത ടൂര്‍ണമെന്റില്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് (റൗണ്ട് ഓഫ് 32) കടക്കാനാകുമോ എന്ന് തീരുമാനിക്കും

ചരിത്രത്തില്‍ ഇത് ഓസ്ട്രിയയുടെ എട്ടാമത്തെ ലോകകപ്പ് പങ്കാളിത്തമാണ് . 1954-ല്‍ അവര്‍ക്ക് ലഭിച്ച മൂന്നാം സ്ഥാനമാണ് ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. ആ മഹത്തായ നേട്ടമോ അതിലധികമോ ആവര്‍ത്തിക്കാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓസ്ട്രിയ മുഴുവന്‍ അതിഭയങ്കരമായ ആഹ്ലാദ തിരമിര്‍പ്പിലാണ്. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും പബ്ലിക് വ്യൂയിങ് സംവിധാനം ഏര്‍പ്പെടുത്തിട്ടുണ്ട്. വിയന്ന മുതല്‍ ഇന്‍സ്ബ്രൂക്ക് വരെയുള്ള ആരാധകര്‍ 1954-ലെ സുവര്‍ണ്ണ തലമുറയുടെ മഹത്വം ആവര്‍ത്തിക്കാനുള്ള സ്വപ്നത്തില്‍ മുഴുകിയിരിക്കുകയാണ്.

2026 ലോകകപ്പില്‍ ഓസ്ട്രിയ ഗ്രൂപ്പ് ജെയിലാണ്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, അള്‍ജീരിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് എതിരാളികള്‍ . ടീമിന്റെ നായകന്‍ ഡേവിഡ് അലാബയും, പരിചയസമ്പന്നരായ മാര്‍ക്കോ അര്‍നൗട്ടോവിച്ച്, മാര്‍സെല്‍ സബിറ്റ്‌സര്‍ എന്നിവറാണി ടീമിന്റെ നട്ടെല്ല്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ നിര്‍ണായക പോരാട്ടം, ഓസ്ട്രിയയുടെ ലോകകപ്പ് യാത്രയുടെ വഴിത്തിരിവാകുമോ എന്നറിയാന്‍ കണ്ണുകള്‍ വിയന്നയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.