മെസ്സിയെ വരവേല്‍ക്കാന്‍ ഡാളസില്‍ അര്‍ജന്റീനിയന്‍ ആരാധകക്കടല്‍
പി പി ചെറിയാന്‍
ഡാളസ് :2026 ഫിഫ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ഡാളസിലെ ക്ലൈഡ് വാറന്‍ പാര്‍ക്കില്‍ തടിച്ചുകൂടി ആയിരക്കണക്കിന് അര്‍ജന്റീനിയന്‍ ആരാധകര്‍. തങ്ങളുടെ പ്രിയതാരം ലയണല്‍ മെസ്സിയെയും ടീമിനെയും വരവേല്‍ക്കാന്‍ ഞായറാഴ്ച വൈകുന്നേരത്തോടെ പാര്‍ക്ക് നീലയും വെള്ളയും ജേഴ്‌സികളാല്‍ നിറഞ്ഞു.
അര്‍ജന്റീനയില്‍ നിന്നടക്കം ലക്ഷക്കണക്കിന് ആരാധകരാണ് മത്സരങ്ങള്‍ കാണാനായി ടെക്‌സാസില്‍ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രിയയെയും, ശനിയാഴ്ച ജോര്‍ദാനെയും നേരിടും. തിങ്ങിനിറഞ്ഞ ആരാധകരെ നിയന്ത്രിക്കാന്‍ ഡാളസ് പൊലീസിന് സമീപത്തെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നു.









