ലെബനനിലെ ബെയ്‌റൂട്ടില്‍ വമ്പന്‍ സ്‌ഫോടനം (വീഡിയോ)
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ വമ്പന്‍ സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. തുറമുഖ മേഖലയില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് ആരോഗ്യമന്ത്രിയെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായി അല്‍ മയാദീന്‍ ടെലിവിഷന്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ലെബനന്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, സ്‌ഫോടനത്തിന് എന്താണ് കാരണമെന്നും എന്ത് തരത്തിലുള്ള സ്‌ഫോടകവസ്തുക്കളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നതെന്നുമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരു വര്‍ഷത്തിനും മുമ്പ് ഒരു കപ്പലില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടനശേഷിയുള്ള് സോഡിയം നൈട്രേറ്റ് ഇവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത് എന്നും ഇതാണ് സ്‌ഫോടനത്തിന് കാരണമായത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.