പൃഥ്വിരാജ് ചിത്രം അവാര്‍ഡിന് ; എതിര്‍പ്പുമായി സിനിമാ പ്രവര്‍ത്തകര്‍

കേരള സംസ്ഥാന സിനിമാ അവാര്‍ഡിലേക്ക് പരിഗണിച്ച ചിത്രങ്ങളില്‍ പൃഥ്വിരാജ് ചിത്രം ‘9’ ഉള്‍പ്പെടുത്തിയതിന് പരാതിയുമായി ഒരു സംഘം ഫിലിം മേക്കേഴ്സ് രംഗത്തെത്തി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ മകന്‍ സംവിധാനം ചെയ്ത ചിത്രമാണ് 9. ഈ ചിത്രം അവാര്‍ഡിലേക്ക് പരിഗണിച്ച ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കണം എന്നും ഇത് അനുവദിക്കരുത് എന്നുമാണ് സംഘത്തിന്റെ ആവശ്യം. ഇത് തികഞ്ഞ ഒരു നെപ്പോട്ടിസം ആണെന്നാണ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്.

അവാര്‍ഡ്സ് ഗൈഡ് ലൈന്‍സ് സെക്ഷന്‍ III (6) ലംഘിച്ചുവെന്നാണ് പരാതി. 2018-ലും ഇങ്ങനെ സംഭവിച്ചിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. അക്കാദമിയില്‍ അംഗങ്ങളായ ബീന പോളിന്റെ ഭര്‍ത്താവ് വേണുഗോപാല്‍ ഒരുക്കിയ കാര്‍ബണ്‍ ആറ് അവാര്‍ഡുകളും കമലിന്റെ ആമി രണ്ട് അവാര്‍ഡുകളും നേടിയെന്നാണ് പരാതിക്കാര്‍ വാദിക്കുന്നത്. ഇപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ രാജി വെയ്ക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. അല്ലാത്ത പക്ഷം ജെനൂസിന്റെ ചിത്രം ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. സെപ്റ്റംബര്‍ 18-നാണ് ഈ കേസില്‍ വാദം കേള്‍ക്കുന്നത്.