ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുമായി സൗദി
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളും റദ്ദാക്കി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദി തീരുമാനം. ഇന്ത്യയെ കൂടാതെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ക്കും വിലക്കുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷന്‍ വ്യക്തമാക്കി.
സൗദിയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവരും രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരിക്കാനും പാടില്ല. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മില്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് യാത്രാ വിലക്ക് സൗദി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് വിലക്ക് ബാധകമല്ല.