മന്ത്രി വി.എസ് സുനില്‍ കുമാറിന് കൊവിഡ് സ്ഥിതീകരിച്ചു

തിരുവനന്തപുരം : സംസ്ഥാന കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുമായി അടുത്തിടപഴകിയ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകും.

നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അന്‍പതാം വര്‍ഷത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ മന്ത്രി വി.എസ് സിനുല്‍ കുമാറും പങ്കെടുത്തിരുന്നു. എന്നാല്‍ ഈ വേദിയിലെല്ലാം സാമൂഹിക അകലം പാലിച്ചിരുന്നു.

മന്ത്രിയുടെ ഓഫിസിലും സാമുഹിക അകലവും മറ്റ് കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചിരുന്നതിനാല്‍ മന്ത്രിയുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ മാത്രം നിരീക്ഷണത്തില്‍ പോയാല്‍ മതിയാകും എന്നാണ് നിലവിലെ നിഗമനം. അതേസമയം മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിക്കാണ് ഇതോടെ കൊവിഡ് ബാധിച്ചിരിക്കുന്നത്.