സിനിമ തിയേറ്ററുകള്‍ക്കും ടൂറിസം മേഖലക്കും ഇളവ് ? അണ്‍ലോക്ക് അഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍
രാജ്യത്ത് ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക- ടൂറിസം മേഖലകള്‍ക്കും ഇളവ് നല്‍കുമെന്ന് പ്രതീക്ഷ. നീന്തല്‍ കുളം, എന്റര്‍ടെയിന്‍മെന്റ് പാര്‍ക്കുകള്‍ എന്നിവക്ക് ഇളവ് നല്‍കണമോ എന്നതില്‍ ചര്‍ച്ച തുടരുകയാണ്. സ്‌കൂളുകളും കോളജുകളും നിലവില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെ തുടര്‍ന്നേക്കും.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതര്‍ 60, 74, 702 ആയി. 1,039 പേര്‍ മരിച്ചതോടെ ആകെ മരണം 95,542 ആയി ഉയര്‍ന്നു. 74,893 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തര്‍ 50,16,520 ആയി. രോഗമുക്തരുടെ എണ്ണം 40 ലക്ഷത്തില്‍ നിന്ന് 50 ലക്ഷത്തിലേക്ക് 11 ദിവസം കൊണ്ടാണെത്തിയത്. രോഗമുക്തരില്‍ വീണ്ടും രോഗ ബാധയുണ്ടാകുന്നത് ഐസിഎംആര്‍ വിശദമായി പഠിക്കുന്നുണ്ട്.
വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ വാക്‌സിന് ലഭ്യമാക്കാനായേക്കുമെന്ന് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ആവര്‍ത്തിച്ചു.