സംസ്ഥാനത്ത് 7025 പേര്‍ക്ക് കൂടി കൊറോണ

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അതേസമയം 8511 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കൊറോണ ബാധമൂലമുള്ള 28 മരണങ്ങള്‍കൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 591 പേര്‍ക്കും, മലപ്പുറത്ത് 522 പേര്‍ക്കും, കോഴിക്കോട് 888 പേര്‍ക്കും, കാസര്‍ഗോഡ് 143 പേര്‍ക്കും, തൃശൂര്‍ 943 പേര്‍ക്കും, ആലപ്പുഴ യില്‍ നിന്നുള്ള 616 പേര്‍ക്കും , എറണാകുളം ജില്ലയില്‍ 1042 പേര്‍ക്ക് വീതവും, പാലക്കാട് 435 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കൊല്ലം 711 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 306 പേര്‍ക്കും, കോട്ടയത്ത് 434 പേര്‍ക്കും, ഇടുക്കിയില്‍ 148 പേര്‍ക്കും, വയനാട് 86 പേര്‍ക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.

65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 20, തിരുവനന്തപുരം, തൃശൂര്‍ 11 വീതം, കണ്ണൂര്‍ 5, മലപ്പുറം 4, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം 2, കോട്ടയം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,622 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയില്‍ പ്രവേശിച്ചത് 2667 പേരെയാണ്.