സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗ ബാധ.
28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1587 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 936, തൃശൂര്‍ 1095, കോഴിക്കോട് 908, കൊല്ലം 925, മലപ്പുറം 703, ആലപ്പുഴ 726, തിരുവനന്തപുരം 481, കോട്ടയം 564, പാലക്കാട് 235, കണ്ണൂര്‍ 295, ഇടുക്കി 176, പത്തനംതിട്ട 126, കാസര്‍ഗോഡ് 171, വയനാട് 132 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,100 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,963 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2972 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.