കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ; ചര്‍ച്ചക്ക് തയ്യാര്‍ എന്ന് അമിത് ഷാ
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കുന്നതാണ് കാര്‍ഷിക നിയമങ്ങളെന്ന് മന് കി ബാത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. മതിയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരുമായുള്ള ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ ഉപാധി വച്ചു. സര്‍ക്കാര്‍ പറയുന്ന ഇടത്തേക്ക് സമരകേന്ദ്രം മാറ്റാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയാകാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കാര്‍ഷിക നിയമത്തിനെതിരെ 4 ദിവസം മുമ്പ് ആരംഭിച്ച ദില്ലി ചലോ മാര്‍ച്ച് ഇപ്പോഴും ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുകയാണ്.
അതേസമയം കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി ഒത്തുച്ചേര്‍ന്നിരിക്കുകയാണ്. പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് മുമ്പ് തന്നെ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതുപോലെ റോഡുകള്‍ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘നിങ്ങളോട് സംസാരിക്കാനും ചര്‍ച്ചകള്‍ നടത്താനും ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ തന്നെ സ്ഥലം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ശൗചാലയങ്ങള്‍, ആംബുലന്‍സ്, ജലവിതരണം അടക്കമുള്ള സൗകര്യങ്ങള്‍ അവിടെ ലഭ്യമാക്കും. റോഡ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് നിങ്ങള്‍ക്കനുവദിച്ച ഇടത്തെത്തി പ്രതിഷേധിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’ എന്നാണ് ഷായുടെ വാക്കുകള്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷികനിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്ന് പ്രക്ഷോഭം നടത്തുകയാണ്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്, തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറുകണക്കിന് കര്‍ഷകരാണ് പ്രതിഷേധ മൈതാനിയില്‍ ഒത്തുകൂടിയിരിക്കുന്നത്.