ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ന്നു

ഫേസ്ബുക്കില്‍ കണ്ടെത്തിയ ഒരു ബഗ് കാരണം ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ ഇമെയിലുകളുടേയും ജന്മദിനത്തിന്റെയും വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. ഇന്‍സ്റ്റാഗ്രാം ബിസിനസ് അക്കൗണ്ട് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്കിലെ ഒരു ബഗ് ചോര്‍ത്തിയതായിട്ടാണ് ടെക് സൈറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സുരക്ഷാ ഗവേഷകനായ Saugata Pokharel ആണ് ഈ ബഗ് ആദ്യമായി വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് സെര്‍വറില്‍ അടുത്തിടെ ഒരു ബഗ് കണ്ടെത്തിയതായി ഗവേഷകന്‍ അവകാശപ്പെടുന്നു. ഈ ബഗ് കാരണം നിരവധി ഇന്‍സ്റ്റാഗ്രാം ബിസിനസ്സ് അക്കൗണ്ട് ഉപയോക്താക്കളുടെ ഇമെയിലുകളുടേയും ജന്മദിനത്തിന്റെയും വിവരങ്ങള്‍ ചോര്‍ന്നു. ഇന്‍സ്റ്റാഗ്രാമിന്റെ ഈ ചോര്‍ച്ച മുതലെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്ന് Pokharel പറഞ്ഞു.

ഫേസ്ബുക്കിന്റെ ബിസിനസ് സെക്ഷനിലാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍. ഇനി നിങ്ങളുടെ Facebook ബിസിനസ്സ് അക്കൗണ്ട് ഇന്‍സ്റ്റാഗ്രാമുമായി ലിങ്കുചെയ്തിട്ടുണ്ടെങ്കില്‍ അപകടം കൂടുതലാണ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ Facebook Business Suite ഉപകരണം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.അടുത്തിടെ നടത്തിയ ഒരു പരിശോധനയില്‍ ഒരു ഗവേഷകന് ഈ പ്രശ്‌നത്തെക്കുറിച്ച് വ്യക്തതയുണ്ടെന്നും മാത്രമല്ല ഫേസ്ബുക്ക് ഈ പ്രശ്‌നം പരിഹരിച്ചുവെന്നും ഈ ബഗ് കണ്ടുപിടിച്ചതിന് ഗവേഷകന് പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് വക്താവ് പ്രസ്താവന ഇറക്കി.