ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്തു ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 945, കോഴിക്കോട് 706, കോട്ടയം 507, മലപ്പുറം 469, പത്തനംതിട്ട 442, കൊല്ലം 437, തൃശൂര്‍ 406, തിരുവനന്തപുരം 278, ആലപ്പുഴ 352, പാലക്കാട് 212, വയനാട് 224, കണ്ണൂര്‍ 163, ഇടുക്കി 176, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 361, കൊല്ലം 173, പത്തനംതിട്ട 256, ആലപ്പുഴ 442, കോട്ടയം 586, ഇടുക്കി 301, എറണാകുളം 846, തൃശൂര്‍ 367, പാലക്കാട് 218, മലപ്പുറം 456, കോഴിക്കോട് 561, വയനാട് 180, കണ്ണൂര്‍ 207, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,561 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1355 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.








