ഡല്‍ഹി ; ഇസ്രായേല്‍ എംബസിക്കു സമീപം സ്‌ഫോടനം
ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച വൈകീട്ടാണ് സ്‌ഫോടനം. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് അഞ്ചു കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് അബ്ദുല്‍ കലാംറോഡില്‍ സുരക്ഷാ ശക്തമാക്കി. ബീറ്റിങ് റിട്രീറ്റ് സെറിമണിക്ക് വേണ്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിസഭയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളും പങ്കെടുക്കേണ്ട വിജയ് ചൗക്കില്‍ നിന്നും രണ്ടു കിലോമീറ്ററില്‍ കുറച്ചു ദൂരത്തിലാണ് സ്‌ഫോടനം നടന്നത്.