ഭക്ഷണം നല്‍കുവാന്‍ വൈകി ; മകന്‍ അമ്മയെ അടിച്ചു കൊന്നു

ഝാര്‍ഖണ്ഡ് സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ലോക്കിലാണ് സംഭവം .60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപിച്ചെത്തിയ മകന്‍ പ്രധാന്‍ സോയ് ലഹരിയില്‍ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്നും നിലവിളിയും ബഹളവും കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു പോലീസെത്തുമ്പോള്‍ ഇയാള്‍ അമ്മയുടെ മൃതദേഹം കുഴിച്ചുമൂടാന്‍ ശ്രമിക്കുകയായിരുന്നു.

പ്രധാന്‍ സോയ് രാത്രി മദ്യപിച്ചെത്തി അമ്മയോട് ഭക്ഷണം ചോദിച്ചു. ഭക്ഷണം എടുത്തുനല്‍കാന്‍ വൈകിയതോടെ വടി എടുത്ത് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നു.- മനോഹര്‍ പൂര്‍ അഡിഷ്ണല്‍ എസിപി വിമലേഷ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന്‍ സോയ് മദ്യത്തിന് അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രധാന്‍ സോയിക്ക് 35 വയസാണ് പ്രായം.