സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി ; മകനും മരുമകളും അറസ്റ്റില്‍
കൊല്ലം ചവറ തെക്കുംഭാഗത്താണ് സംഭവം. സ്വത്തിന് വേണ്ടി അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. ഈ മാസം ഒന്നിനാണ് ദേവകിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പോലീസ് വിശദമായ അന്വേഷണത്തിനൊടുവില്‍ ദേവകിയെ കൊന്നത് മകന്‍ രാജേഷും ഭാര്യ ശാന്തിനിയും ചേര്‍ന്നാണെന്ന് കണ്ടെത്തുകയായിരുന്നു. ദേവകിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീടും പുരയിടവും സ്വന്തമാക്കാനായിരുന്നു കൊലപാതകം. അറസ്റ്റ് ചെയ്ത ഇരുവരെയും റിമാന്‍ഡ് ചെയ്തു.








