പു ക സയ്ക്ക് പിന്നാലെ കിറ്റ് വാങ്ങുന്ന മലയാളികളെ ഭിക്ഷക്കാര്‍ ആക്കി എം എം മണിയുടെ വീഡിയോ ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ

ഇലക്ഷന്‍ പ്രചാരണത്തില്‍ ആദ്യം കത്തിക്കയറിയ എല്‍ ഡി എഫ് ഇപ്പോള്‍ കൈ വെക്കുന്നത് എല്ലാം തീക്കട്ടയില്‍ ആണ്. സോഷ്യല്‍ മീഡിയ വലിയ ഒരു പങ്കു വഹിക്കുന്ന കാലഘട്ടമാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ എല്ലാ പാര്‍ട്ടികളും പ്രചാരണത്തിന് തിരഞ്ഞെടുക്കുന്ന വഴിയും ഈ സോഷ്യല്‍ മീഡിയയാണ്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പുകഴ്തിത്തി ധാരാളം വീഡിയോകളും പരസ്യങ്ങളും പുറത്തു വന്നിരുന്നു. ഇലക്ഷന്‍ പ്രഖ്യാപിച്ച ഉടനെ പ്രാചരണ പരിപാടികള്‍ ആരംഭിച്ചതും സി പി എം ആയിരുന്നു. അതില്‍ പലതും വൈറല്‍ ആവുകയും ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് ആഴക്കടല്‍ എന്നിങ്ങനെ വിവാദങ്ങള്‍ എല്ലാം ന്യായീകരിക്കാനും വിശദീകരണം നല്‍കുവാനും വരെ ഉറപ്പാണ് എല്‍ ഡി എഫ് എന്ന പേരില്‍ പ്രമോഷന്‍ വീഡിയോകള്‍ വന്നു നിറഞ്ഞു. അങ്ങനെ ഇരിക്കെയാണ് പു ക സയുടെ ഒന്ന് രണ്ടു വീഡിയോകള്‍ വന്നത്.

മുസ്ലിം മത വിശ്വാസികള്‍ എല്ലാം തീവ്രവാദികള്‍ ആണെന്ന തരത്തില്‍ വന്ന ആദ്യ വീഡിയോയ്ക്ക് പിന്നാലെ ദരിദ്രനായ ക്ഷേത്ര പൂജാരിയും മലയ്ക്ക് പോകുവാന്‍ മാല ഇട്ട ആളും ദളിതനും എല്ലാം കൂടി നല്ല ചീത്തപ്പേര് ആണ് ഉറപ്പാണ് എല്‍ ഡി എഫ് എന്ന ക്യാപെയിന് ഉണ്ടാക്കി വെച്ചത്. ഇപ്പോളിതാ കിറ്റ് വിതരണത്തിനെ കുറിച്ച് മന്ത്രി എം എം മണി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ച ഒരു വീഡിയോ ആണ് എതിര്‍പ്പുകള്‍ക്ക് കാരണമാകുന്നത്. കിറ്റ് വാങ്ങുന്ന മലയാളികള്‍ എല്ലാം ഭിക്ഷക്കാര്‍ ആണ് എന്ന തരത്തിലുള്ള വീഡിയോ ആണ് മന്ത്രി പങ്കുവെച്ചത്. ഒരു ഭിക്ഷക്കാരന് ഒരു വയസായ സ്ത്രീ ആഹാരം നല്‍കുമ്പോള്‍ ഒരു ബാലന്‍ വന്നു അതില്‍ മണ്ണ് വാരി ഇടുന്നതാണ് പ്രതിപക്ഷം കിറ്റ് വിതരണം തടഞ്ഞു എന്ന് കാണിക്കുവാന്‍ മന്ത്രി ഉപയോഗിച്ചത്. ഇതാണ് ഇപ്പോള്‍ എതിര്‍പ്പുകള്‍ക്ക് കാരണമായത്.

വീഡിയോ ലിങ്ക് :