സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ

വിയന്ന: പ്രശസ്തമായ ഇന്‍ഡോ-ഇംഗ്ലീഷ് ഫ്യൂഷന്‍ ആല്‍ബമായ കൊളോണിയല്‍ കസിന്‍ന്റെ പുനരാവിഷ്‌കരണത്തിന് വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള സൂരജ് താന്നിക്കലിനെ (ജയ്) പ്രശംസിച്ച് സംഗീതജ്ഞനും ഗാനരചയിതാവുമായ ലെസ്ലി ലൂയിസിന്റെ ട്വീറ്റ്. കര്‍ണ്ണാട്ടിക് പോപ്പ് ഫ്യൂഷനിലൂടെ പുതിയൊരു സംഗീത ശൈലി സൃഷ്ടിച്ച് ഭാരതീയ യുവത്വത്തിന് പുതുസംഗീതധാര നല്‍കിയ കൊളോണിയല്‍ കസിന്‍സ് തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ജയ് എന്ന പേരില്‍ അറിയപ്പെടുന്ന സൂരജ് സെബാസ്റ്റ്യന്‍ താന്നിക്കല്‍.

പ്രമുഖ ഗായകനായ ഹരിഹരന്‍ ആലപിച്ചു അന്തര്‍ദേശിയതലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട കൃഷ്ണ നീ ബേഗനെ എന്ന ഹിറ്റ് ഗാനത്തിന്റെ ഹിപ്‌ഹോപ് കവര്‍ വേര്‍ഷന്‍ ഈസ്റ്റര്‍ ദിനത്തിലാണ് പുറത്തുവിട്ടത്. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ വിയന്നയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിച്ച ആല്‍ബം സൂരജിന്റെ ആദ്യത്തെ കവര്‍ സോങാണ്. ഒഴിവുസമയങ്ങളില്‍ കൂടുതല്‍ ഗാനങ്ങള്‍ അവതരിപ്പിക്കണമെന്നാണ് സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന സൂരജിന്റെ ആഗ്രഹം.

ആല്‍ബം കാണാം