പിണറായി മനോരോഗിയായ കഴുത എന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഓഖി, രണ്ട് പ്രളയങ്ങള്‍, പ്രവാസികളെ തിരിച്ചെത്തിക്കല്‍, കോവിഡ് പ്രതിസന്ധി സമയങ്ങളില്‍ പിണറായി വിജയന്‍ രാഷ്ട്രീയം കളിച്ചെന്നും ഈ സമയങ്ങളിലെല്ലാം മോദിയുടെ ജനപിന്തുണ വര്‍ധിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡിന്റെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ആവര്‍ത്തിക്കുകയാണ്. ഓഖിയുടെ സമയത്തും, പ്രവാസികളെ തിരികെ എത്തിക്കുന്നതിനും മഹാ പ്രളയ കാലത്തും രാഷ്ട്രീയം കളിച്ചയാളാണ് മുഖ്യമന്ത്രി. പൊതുജനം കഴുതയാണെന്ന് കരുതരുതെന്നും, ആ പേര് ചേരുക മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്  :

ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങള്‍ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങള്‍ ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങള്‍ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങള്‍ ഓര്‍ക്കണം. മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആര്‍. പ്രമാണിമാര്‍ക്കും നല്ല നമസ്‌കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും.