പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കൊന്ന് തുണ്ടംതുണ്ടമാക്കിയ സീരിയല്‍ നടിയും കാമുകനും അറസ്റ്റില്‍
പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കൊലപ്പെടുത്തിയ കന്നഡ സീരിയല്‍ നടി ഷനായ കത്വയും കാമുകനും അറസ്റ്റില്‍. ഷനായ കത്വയുടെ സഹോദരന്‍ 32കാരനായ രാകേഷ് കത്വെയാണ് കൊല്ലപ്പെട്ടത്. ഷനായയുടെ കാമുകന്‍ 21കാരനായ നിയാസ് അഹമ്മദ് കാട്ടിഗര്‍ സുഹൃത്തുക്കളായ തൗസീഫ് ഛന്നാപൂര്‍, അല്‍താഫ് മുല്ല, അമന്‍ ഗിരനിവാല എന്നിവരെയാണ് ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറയുന്നു. സെലിബ്രിറ്റി മാനേജറാണ് നിയാസ് അഹ്മദ്. ഇരുവരും തമ്മിലുള്ള ബന്ധമറിഞ്ഞ രാകേഷ് പല തവണ നിയാസിന് മുന്നറിയിപ്പു നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ കൊലപാതകവുമായി ബന്ധമില്ലെന്ന നിലപാടിലാണ് ഷനായ. ഏപ്രില്‍ ഒമ്പതിന് ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷനായ ഹുബ്ബള്ളിയിലെത്തിയിരുന്നു. ഇതേ ദിവസമാണ് കൊലപാതകം നടന്നത്. തൊട്ടടുത്ത ദിവസം മൃതദേഹം തുണ്ടംതുണ്ടമാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ നടി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ധാര്‍വാഡിനു സമീപം വനത്തില്‍ നിന്നാണ് ഇയാളുടെ തലഭാഗം കണ്ടെത്തിയത്. മറ്റു ശരീരഭാഗങ്ങള്‍ പ്രതികള്‍ നഗരത്തിന്റെ പലഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.








