മേയ് 30 വരെ ലോക്‌ഡൌണ്‍ നീട്ടി

സംസ്ഥാനത്ത് ലോക്‌ഡൌണ്‍ നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്.കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തില്‍ ആണ് ലോക് ഡൌണ്‍ നീട്ടാന്‍ തീരുമാനമായത്. ഇത് രണ്ടാം തവണയാണ് ലോക്ഡൗണ്‍ നീട്ടുന്നത്. അതേസമയം എറണാകുളം,തൃശൂര്‍,തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്‌ഡൌണ്‍ പിന്‍വലിക്കും. എന്നാല്‍ മലപ്പുറം ജില്ലയില്‍ ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്‌ഡൌണ്‍ തുടരും. മലപ്പുറം ജില്ലയില് കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങള്‍ വിലയിരുത്തും.