ബാലരാമപുരത്ത് യുവാവ് ബന്ധുവിനെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം ബാലരാമപുരത്ത് ആണ് സംഭവം. യുവാവ് ബന്ധുവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കോട്ടുകാല്‍ക്കോണം സ്വദേശി തമ്പിയാണ് ബന്ധുവായ സന്ദീപിന്റെ ചവിട്ടേറ്റു മരിച്ചത്.സന്ദീപിന്റെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് തമ്പി. സന്ദീപ് സ്വന്തം അമ്മയെ മര്‍ദിക്കുന്നത് തമ്പി തടഞ്ഞിരുന്നു. അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. സന്ദീപ് അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞ തമ്പി സന്ദീപിനെ മുറിയിലിട്ട് പൂട്ടിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് മുറി തുറന്ന് പുറത്തിറങ്ങിയ സന്ദീപ് തമ്പിയുടെ വീട്ടിലെത്തി കസേരയില്‍ ഇരിക്കുകയായിരുന്ന തമ്പിയെ ചവിട്ടിവീഴ്ത്തുകയായിരുന്നു. ചവിട്ടേറ്റ് ബോധരഹിതനായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു. സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.