കടയില്‍ പോകാന്‍ നിബന്ധനകള്‍ ; നിലപാടില്‍ ഉറച്ചു സര്‍ക്കാര്‍ ; തുഗ്ലക്ക് പരിഷ്‌ക്കാരം എന്ന് കേരളം
പൊതുജനത്തിനോട് വീണ്ടും തുറന്ന യുദ്ധം പ്രഖ്യാപിച്ചു കേരള സര്‍ക്കാര്‍. ലോക് ഡൗണില്‍ കൊണ്ട് വന്ന ഇളവുകള്‍ ലോകത്ത് ഒരിടത്തും കേട്ട് കേള്‍വി പോലും ഇല്ലാത്തതാണ് എന്നാണ് കേരള സമൂഹം പരക്കെ ഉന്നയിക്കുന്ന ആരോപണം. വാക്‌സിന്‍ രേഖ, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ളവര്‍ക്ക് മാത്രമേ ഇനി കേരളത്തില്‍ കടകളില്‍ പോയി എന്തെങ്കിലും വാങ്ങുവാന്‍ അനുമതിയുള്ളൂ. വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ഉത്തരവ് തിരുത്തില്ല ഉറച്ച തീരുമാനത്തിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തിലായെങ്കിലും കടകളില്‍ കയറാന്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിലവില്‍ ആശയക്കുഴപ്പമുണ്ട്. അതിനാല്‍ ആദ്യദിവസം പരിശോധന ഒഴിവാക്കിയിട്ടുണ്ട്. നിബന്ധനകള്‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. നിബന്ധനകള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാമെന്ന ഇളവ് ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ചട്ടം 300 പ്രകാരം പൊതുപ്രാധാന്യമര്‍ഹിക്കുന്ന വിഷയമെന്ന നിലയിലാണ് പ്രസ്താവന ഇറക്കിയതെന്നും ആരോ?ഗ്യ മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞതിന് കടകവിരുദ്ധമായ ഉത്തരവാണ് ചീഫ് സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഇത് കടകളില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്താനുള്ള ഉത്തരവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയതയെന്നും പൊലീസ് ജനങ്ങളെ ഫൈനിലൂടെ ക്രൂശിക്കുന്നെന്നും വി.ഡി സതീശന്‍ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കേണ്ട രീതിയാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അതേസമയം കോവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ബാക്കിയുള്ളവരെ കടകളില്‍ പോയി അവശ്യസാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കി പട്ടിണിക്കിട്ട് കൊല്ലാതെയെങ്കിലും ഇരിക്കണമെന്നും ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അബദ്ധം നിറഞ്ഞ പരിഷ്‌കാരങ്ങള്‍ അവസാനിപ്പിക്കണമെന്നും ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ മാത്രം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.