തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു
തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലം നിരപ്പില്‍ സ്വദേശിനി ആര്‍ രാജി(40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. അയല്‍വാസിയും ബന്ധുവുമായ ഗിരീശന്‍ രാജിയെ ഹോളോബ്രിക്‌സ് കൊണ്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതി ഗിരീശന്‍ പോലീസിന്റെ കസ്റ്റഡിയിലായെന്നാണ് സൂചന.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.








