കണ്ണൂരില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം ; തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി. മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാള്‍ സ്വദേശി പരേഷ്‌നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 28 ന് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെ കാണാനില്ലെന്ന പരാതിയില്‍ ഒരു മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഷിക്കുല്‍ ഇസ്ലാമിന്റെ സഹോദരനാണ് പരാതി നല്‍കിയിരുന്നത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഷിക്കുലിനൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ കാണാനില്ലെന്ന് കണ്ടെത്തി. റൂറല്‍ എസ്.പി.യുടെ നിര്‍ദേശ പ്രകാരം അന്വേഷണ സംഘം രൂപീകരിക്കുകയും, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലെ മുംബൈയില്‍ നിന്ന് പരേഷ്നാഥ് പിടിയിലായത്. കൊലപാതകത്തിന് ശേഷം പരേഷ്നാഥ് ഒളിവില്‍ കഴിയുകയായിരുന്നു. പാര്‍ശനത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.