വിജയ് സേതുപതിയെ ആക്രമിച്ച മലയാളി യുവാവ് പിടിയില്‍

പ്രമുഖ തമിഴ് നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ മലയാളി യുവാവ് പിടിയിലായി. വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ബാംഗ്ലൂരിലെ താമസക്കാരനായ ജോണ്‍സണ്‍ എന്ന യുവാവ് ആണ് പിടിയിലായത്.വിജയ് സേതുപതിയെയും ഒപ്പമുണ്ടായിരുന്നവരും ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ആക്രമിക്കപ്പെടുന്നത് ചൊവ്വാഴ്ച രാത്രിയോടെയാണ്.

ഫോട്ടോ എടുക്കാന്‍ ജോണ്‍സണ്‍ അനുവാദം ചോദിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ ആയതിനാല്‍ അനുവാദം നല്‍കിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്കും മര്‍ദനമേറ്റു. വിജയ് സേതുപതിയെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നതയായി ദൃശ്യങ്ങളില്‍ കാണാം. അതേസമയം വിജയ് സേതുപതിയെ അല്ല കൂടെ ഉള്ള ആളിനെയാണ് ആക്രമിച്ചത് എന്നും വാര്‍ത്തകള്‍ ഉണ്ട്.