കുടുംബ വഴക്ക് ; കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കൊല്ലം അഞ്ചല്‍ ഏരൂരില്‍ ആണ് സംഭവം. വിളക്കുപാറ സ്വദേശിനി സുനിത (37)യെയാണ് ഭര്‍ത്താവ് ശ്യാംകുമാര്‍ വെട്ടി കൊലപ്പെടുത്തിയത്. പ്രതിയെ ഏരൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെ ഇന്ന് കഴുത്തറുത്ത് കൊന്നിരുന്നു.
പെരിങ്ങത്തൂര്‍ പടിക്കൂലോത്ത് സ്വദേശി രതിയെ(57) ഭര്‍ത്താവ് മോഹനനാണ് കൊലപ്പെടുത്തിയിരുന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കോയമ്പത്തൂരില്‍ ചായക്കച്ചവടം നടത്തുകയായിരുന്നു. പെരിങ്ങത്തൂര്‍ വിഷ്ണുവിലാസം യുപി സ്‌കൂളിനടുത്തുള്ള ഇവരുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടു മക്കളുണ്ട്. കുറച്ചു കാലമായി ഇവരുടെ വീട്ടില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.