നടിയെ ആക്രമിച്ച കേസ് ; വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയം നീട്ടി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അതേസമയം കൂടുതല്‍ സമയം ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് അക്കാര്യം ആവശ്യപെടാമെന്നും ആഘട്ടത്തില്‍ തീരുമാനമറിയിക്കാമെന്നും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടി വെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ അപേക്ഷയില്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് അക്കാര്യം ആവശ്യപ്പെടാമെന്നും വ്യക്തമാക്കി.

വിചാരണ കോടതിക്ക് നീതിയുക്തമായ തീരുമാനമെടുക്കാം. വിചരണക്കോടതി സമയം ആവശ്യപ്പെട്ട് സമീപിച്ചാല്‍ അപ്പോള്‍ തീരുമാനം എടുക്കാമെന്നും. ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. പുതിയ തെളിവുകള്‍ അവഗണിക്കാനാവില്ലെന്ന് സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ കേസ് അനാവശ്യമായി നീട്ടി കൊണ്ട് പോകാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ദിലിപിന്റെ അഭിഭാഷകന്‍ മുകള്‍ റോത്തഗിയുടെ മറുവാദം. നേരത്തെ ജഡ്ജിയെ മാറ്റാന്‍ ശ്രമിച്ചു. നാലു തവണ വിചാരണ നീട്ടി വെച്ചു. 200 ലധികം പേരുടെ മെഴിയെടുത്തു. ഒടുവില്‍ പുതിയ ഒരാളുടെ മൊഴിയുടെ പേരില്‍ വിചാരണ നീട്ടരുതെന്നും സര്‍ക്കാര്‍ വികൃതമായ കളികള്‍ നടത്തുന്നതായും മുകുള്‍ റോത്തഗി വാദിച്ചു. എന്നാല്‍ തെളിവുകളും കണ്ടെത്തലുകളും വിചാരണക്കോടതിയെ ധരിപ്പിക്കാനായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഫെബ്രുവരി 16-നകം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് വിചാരണക്കോടതിയോട് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിട്ടുള്ളത്. അതിനിടെ കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവ കോടതിയില്‍ വച്ചാണ് ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയെ കണ്ടതിനു ശേഷം മകന്‍ പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകനു ഭീഷണിയുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് പള്‍സര്‍ സുനി അയച്ച കത്ത് പുറത്തുവിട്ടത്. സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ക്ക് ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്. പള്‍സര്‍ സുനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്. അവസരം കിട്ടിയാല്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും ശോഭന പറഞ്ഞു.