ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം ; പ്രിയങ്ക ഗാന്ധി
ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകളുടേതാണെന്നും അതിന് ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടെന്നും പറഞ്ഞ പ്രിയങ്ക, സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ‘ബിക്കിനിയോ ഹിജാബോ ജീന്‍സോ ഗൂണ്‍ഘട്ടോ (ഹിന്ദു, ജൈന, സിക്? സ്?ത്രീകള്‍ ഉപ?യോഗിക്കുന്ന ശിരോവസ്?ത്രം) ആകട്ടെ, ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണ്. ഇന്ത്യന്‍ ഭരണഘടന ഇക്കാര്യം ഉറപ്പ് നല്‍കുന്നുണ്ട്. ഹിജാബിന്റെ പേരില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തണം’- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
നേരത്തെ ഹിജാബ് വിവാദത്തില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ഹിജാബ് നിരോധനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് വിവാദമായത്. നടപടിക്കെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ വിഷയം സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്.സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ ‘ഐ ലവ് ഹിജാബ്’ എന്ന പേരില്‍ ക്യാമ്പയിനും വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടന നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തുടര്‍ന്ന്? സംസ്ഥാനത്തെ സ്‌കൂള്‍, കോളേജുകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസം അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.









