പ്രോസിക്യൂഷന് തിരിച്ചടി ; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ  ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹ4ജി വിചാരണ കോടതി തള്ളി. കേസില്‍ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റേത് ഉള്‍പ്പടെയുളള വെളിപ്പെടുത്തലിന് പിന്നില്‍ അന്വേഷണ സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂര്‍ത്തിയാകാനിരിക്കെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.