ക്ലിഫ് ഹൗസിലെ പശു തൊഴുത്ത് സമയം ദോഷം മാറ്റാനോ…? ഇന്നോവ മാറ്റാന്‍ കാരണം രാശി ഇല്ലാത്തതോ…? പരിഹാസവുമായി പൂഞ്ഞാര്‍ ആശാന്‍
സംസ്ഥാനം ചരിത്രം കണ്ട ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന സമയവും മുഖ്യമന്ത്രിയുടെ ധൂര്‍ത്ത് നാം കാണുന്നതാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര കടം മൂന്നിരട്ടിയായി എന്ന് ഇന്ന് നിയമസഭയില്‍ വെളിപ്പെടുത്തല്‍ നടത്തിയത് ബഹുമാന്യ ധനമന്ത്രി തന്നെയാണ്. കെ എസ് ആര്‍ ടി സി യിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ഗതയില്ലാത്ത നിലനില്‍പ്പിനു വേണ്ടി കെ എസ് ഇ ബി ചാര്‍ജ്ജ് കൂട്ടുന്ന ഈ സമയത്ത് തന്നെയാണ് 88 ലക്ഷം മുടക്കി മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ പുതിയ കാര്‍ വാങ്ങാന്‍ തീരുമാനം ആകുന്നത്. അതും ഈ വര്‍ഷം ജനുവരിയില്‍ വാങ്ങിയ പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ കയ്യില്‍ ഉള്ളപ്പോള്‍ തന്നെയാണ് കിയാ കാര്‍ണിവല്‍ ലിമോസിന്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്.
ഈ നടപടിക്ക് എതിരെ വ്യാപകമായ പരിഹാസം ഉയര്‍ന്ന അതെ സമയത്താണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലി തൊഴുത്ത് നിര്‍മ്മിക്കാന്‍ 42 ലക്ഷം കൂടി സര്‍ക്കാര്‍ അനുവദിക്കുന്നത്. കാലി തൊഴുത്ത് മാത്രമല്ല ഇപ്പോള്‍ ഉള്ള മതിലിനു പൊക്കം കൂട്ടാന്‍ കൂടിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ വസതിയില്‍ ഒരു കാലി തൊഴുത്ത്. പാവങ്ങള്‍ക്ക് വീട് വെക്കാന്‍ നാല് ലക്ഷം അനുവദിക്കുന്ന കേരളത്തില്‍ തന്നെയാണ് 42 ലക്ഷം മുടക്കി പശു തൊഴുത്ത് ഉണ്ടാക്കുന്നത് എന്നത് ശ്രദ്ധേയം. ഇതിനെതിരെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയ പരിഹാസ ശരങ്ങള്‍ എയ്യുന്നുണ്ട് എങ്കിലും പാലം കുലിങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന നിലപാടിലാണ് നമ്മുടെ മുഖ്യന്‍.
കയ്യിട്ട് വരാനും കാശ് മുക്കാനും ആണ് ഈ നടപടികള്‍ എന്ന് വ്യാപകമായ ആരോപണം ഉയരുന്നുണ്ടു എങ്കിലും എടുത്തു പിടിച്ചുള്ള ഈ നടപടികള്‍ക്ക് പിന്നില്‍ ഒരു പ്രമുഖ ജ്യോതിഷിയാണ് എന്ന കരകമ്പിയും ഉണ്ട്. കേന്ദ്രവുമായി വളരെ അടുപ്പമുള്ള ഒരു യോഗാചാര്യന്‍ ഇപ്പോള്‍ മുഖ്യന്റെ വിശ്വസ്തനാണ് എന്നുള്ള കാര്യം ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്. പുള്ളിക്ക് യോഗശാല തുടങ്ങാന്‍ ഏക്കര്‍ കണക്കിന് സ്ഥലമാണ് പിണറായി സര്‍ക്കാര്‍ വെറുതെ നല്‍കിയത്. ആ യോഗാചാര്യന്റെ ഉപദേശപ്രകാരം നടത്തിയ പൂജാ കര്‍മ്മങ്ങളില്‍ ആണ് നമ്മുടെ മുഖ്യമന്ത്രിയുടെ സമയം ഇപ്പോള്‍ മോശമാണ് എന്നാണ് സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉള്ളത്. പൂഞ്ഞാര്‍ ആശാന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
സമയദോഷം മാറാന്‍ വേണ്ടിയാണു ഇപ്പോള്‍ ഈ നടപടികള്‍.സ്വപ്നയും സ്വര്‍ണ്ണക്കടത്തും അടക്കമുള്ള വിഷയങ്ങള്‍ കുടുംബത്തിനെ തന്നെ ബാധിക്കുന്ന തലത്തില്‍ വളര്‍ന്നതും. അവയൊക്കെ ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒന്നിന് മുകളില്‍ ഒന്ന് എന്ന തരത്തില്‍ പുതിയ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും ഒക്കെ സമയദോഷം കാരണമാണ് എന്നാണ് കണ്ടെത്തല്‍. ജനുവരിയില്‍ വാങ്ങിയ പുതിയ ഇന്നോവ പുള്ളിക്ക് രാശിയില്ല എന്ന് ഒരു പ്രമുഖ ജ്യോതിഷി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആണ് കാര്‍ മാറുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം കാലി തൊഴുത്ത് കുടുംബത്തിന് ഐശ്വര്യം കൊണ്ടു വരും എന്ന വിശ്വാസമുണ്ട്. കാലിത്തൊഴുത്ത് സ്ഥാപിക്കാനുള്ള സ്ഥലം വരെ വാസ്തു ശാസ്ത്ര പ്രകാരം തീരുമാനിച്ചു കഴിഞ്ഞു.
പ്രതിഷേധക്കാര്‍ മതില്‍ ചാടി അകത്തു വന്നു എന്ന പേരിലാണ് മതിലിന്റെ പൊക്കം കൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ നല്ല പൊക്കത്തില്‍ കമ്പി വേലി നിര്‍മ്മിച്ചാല്‍ ആര്‍ക്കും കടക്കാന്‍ സാധ്യമല്ല എന്നുള്ളപ്പോള്‍ മതിലിനു പൊക്കം കൂട്ടുന്നതും ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരമാണ്. ജ്യോതി ശാസ്ത്രത്തില്‍ വിശ്വാസം ഉള്ള ആരും ചെയ്യുന്ന കാര്യങ്ങളെ നമ്മുടെ മുഖ്യനും ചെയ്യുന്നുള്ളു. എന്നാല്‍ ജനങ്ങളുടെ കാശെടുത്ത് ഇതൊക്കെ ചെയ്യുന്നതും ഒരു കമ്യുണിസ്റ്റ് മുഖ്യമന്ത്രി ഇതിലൊക്കെ വിശ്വസിക്കുന്നതും ഉള്‍ക്കൊള്ളാന്‍ അണികള്‍ക്ക് പോലും കഴിയില്ല എന്നതാണു സത്യം. എന്തായാലും സമയദോഷം മാറിയില്ല എങ്കില്‍ ഇതുപോലുള്ള ആചാരങ്ങള്‍ ഇനിയും മലയാളികള്‍ക്ക് കാണാന്‍ കഴിയും.








