പെട്രോള്‍ പമ്പില്‍ സ്‌ഫോടനം ; അയര്‍ലന്‍ഡില്‍ മരിച്ചവരുടെ എണ്ണം ഏഴായി
അയര്‍ലണ്ടിലെ ഒരു പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. കൗണ്ടി ഡൊണെഗലിലെ ക്രിസ്ലോവിലുള്ള ആപ്പിള്‍ഗ്രീന്‍ സര്‍വീസ് സ്റ്റേഷനിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം ഉണ്ടായ അന്ന് 3 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പിറ്റേന്ന് നാല് പേര്‍ കൂടി മരിച്ചതായി ഐറിഷ് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് എട്ട് പേര്‍ ചികിത്സയിലാണ്. സ്ഫോടനത്തില്‍ ഗ്രാമത്തിന്റെ പ്രധാന കടയും തപാല്‍ ഓഫീസും ഉള്ള ഗ്യാസ് സ്റ്റേഷന്‍ കെട്ടിടം നിലംപൊത്തുകയും ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എമര്‍ജന്‍സി സര്‍വീസുകളുടെ രക്ഷാപ്രവര്‍ത്തനം രാത്രി മുഴുവന്‍ നീണ്ടു നിന്നു. അതേസമയം എന്താണ് സ്‌ഫോടന കാരണമെന്നു കണ്ടെത്തിയിട്ടില്ല.









