87 വയസുള്ള അമ്മയെ ചുമലിലേറ്റി സ്വിസ് അച്ചായന്‍

ഇടുക്കിയില്‍ പൂത്ത നീലക്കുറിഞ്ഞി കാണാന്‍ മാതൃസ്‌നേഹത്തെ ചുമലിലേറ്റി സ്വിസ് മലയാളി റോജന്‍ പറമ്പില്‍ (തോമസ് പോള്‍). അവധി ആഘോഷിക്കാന്‍ കുടുംബസമേതം കേരളത്തില്‍ എത്തിയതായിരുന്നു സ്വിസ് അച്ചായന്‍ എന്ന സോഷ്യല്‍ മീഡിയ നാമധാരി റോജന്‍.

കോട്ടയം മുട്ടുചിറയില്‍ എത്തിയ റോജന്‍ 87കാരിയായ അമ്മയ്ക്കു നീലക്കുറിഞ്ഞി കാണാന്‍ അവസരമുണ്ടാക്കിയതാന് വാര്‍ത്തകളില്‍ ഇടം നേടിയത്. നീലക്കുറിഞ്ഞി കണ്ടാല്‍ കൊള്ളാമെന്ന മോഹമുണ്ടെന്നു ‘അമ്മ പറഞ്ഞോതോടെയാണ് പറഞ്ഞതോടെയാണ് റോജനുള്‍പ്പെടയുള്ള മക്കള്‍ അമ്മയുമായി മല കയറാന്‍ തയാറെടുത്തത്.

നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തന്‍പാറയിലേകാണു റോജന്റെ കുടുംബം അമ്മയുമായി യാത്ര സംഘടിപ്പിച്ചത്. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നിടത്തേക്കു യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ അമ്മയെ 300 മീറ്ററിലേറെ തോളില്‍ ചുമന്നാണ് സ്വിസ് അച്ചായന്‍ അമ്മയെ മലയുടെ മുകളിലെത്തിച്ചത്.

റോജന്‍, സഹോദരന്‍ സത്യന്‍ തുടങ്ങി കുടുബത്തിലെ മറ്റ് അംഗങ്ങളും നീലക്കുറിഞ്ഞിയുടെ മനോഹാരിത ആസ്വദിച്ചാണ് മടങ്ങിയത്. അമ്മയ്ക്കുവേണ്ടി നടത്തിയ നീലക്കുറിഞ്ഞി യാത്രയുടെ ത്രില്ലിലാണ് കുടുംബം മുഴുവന്‍. നമ്മുടെയൊക്കെ ജീവിതത്തില്‍ ലഭിക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അല്ലെ ജീവിതത്തില്‍ നമുക്ക് എപ്പോഴും ഓര്‍ക്കാന്‍ ലഭിക്കുന്ന വലിയ സന്തോഷം, 32 വര്‍ഷമായി സ്വിറ്റ്സര്‍ലന്‍ഡില്‍ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന റോജന്‍ പ്രതികരിച്ചു.