തുര്‍ക്കിയില്‍ വന്‍ സ്‌ഫോടനം ; നിരവധി പേര്‍ കൊല്ലപ്പെട്ടു
തുര്‍ക്കിയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ നിരവധി മരണം. ഇസ്താംബുളിലെ തിരക്കേറിയ തെരുവിലാണ് ഉച്ചയ്ക്കു ശേഷം സ്‌ഫോടനം നടന്നത്.ഇസ്താബുളിലെ പ്രശസ്തമായ ഇസ്തികലാല്‍ അവന്യൂവിലാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച്ചയായതിനാല്‍ വന്‍തിരക്കായിരുന്നു ഇവിടെ. ചാവേര്‍ ആക്രമണമാണെന്നാണ് സംശയം. നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ആറ് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പരിക്കേറ്റ അമ്പതിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരണനിരക്ക് ഇനിയും കൂടിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് എര്‍ദോഗന്‍ നീചമായ ആക്രമണമാണ് നടന്നതെന്ന് പ്രതികരിച്ചു. സ്‌ഫോടനം നടന്ന സമയത്ത് സമീപ പ്രദേശങ്ങളില്‍ വന്‍ പ്രകമ്പനം ഉണ്ടാകുന്നതും ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതുമായ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
#BREAKING: At least 11 people injured in explosion in Istanbul, Turkey – CNN Turk
— Faytuks News Δ (@Faytuks) November 13, 2022