കൊച്ചി കൂട്ടബലാത്സംഗകേസില്‍ വിളിക്കാതെ കയറി വന്നു പ്രതിക്ക് വേണ്ടി ഹാജരായ ആളൂരിന് നോട്ടീസ്
വിവാദമായ കേസുകളില്‍ വിളിച്ചില്ല എങ്കിലും വലിഞ്ഞു കയറുന്നത് ആളൂര്‍ വക്കീലിന്റെ സ്ഥിരം പരിപാടിയാണ്. എന്നാല്‍ കൊച്ചിയില്‍ 19 വയസുള്ള മോഡലിനെ കൂട്ട ബലാല്‍സംഘം ചെയ്ത കേസില്‍ കോടതിയില്‍ ഹാജരായത് ആളൂരിന് പണിയായി. വക്കാലത്ത് ഇല്ലാതെ കോടതിയില്‍ പ്രതിക്ക് വേണ്ടി ഹാജരായതാണ് ആളൂരിന് പണിയായത്. കേസിലെ പ്രതിയായ ഡിമ്പിളിന് വേണ്ടിയാണ് വക്കാലത്ത് പോലുമില്ലാതെ ആളൂര്‍ കോടതി മുറിയിലെത്തിയത്. ഇത് ഡിമ്പിളിന്റെ അഭിഭാഷകന്‍ അഡ്വക്കറ്റ് അഫ്‌സല്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ കോടതിയില്‍ തര്‍ക്കം രൂക്ഷമായി നടക്കുകയും ചെയ്തു. കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അഡ്വ അഫ്‌സലിനോട് അഡ്വ ആളൂര്‍ ആവശ്യപ്പെട്ടു.
ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓര്‍മ്മിപ്പിച്ചു. അതിനിടെ താന്‍ കേസ് ഏല്‍പ്പിച്ചത് അഡ്വ അഫ്‌സലിനെയാണെന്ന് പ്രതിയായ ഡിംപിള്‍ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകര്‍ തമ്മിലെ വാക്കേറ്റം അവസാനിച്ചത്. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഇടപെട്ടത്. സംഭവത്തില്‍ അഡ്വക്കേറ്റ് ആളൂര്‍ ഉള്‍പ്പെടെ 6 അഭിഭാഷകാറില്‍ നിന്ന് വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ കാരണം ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ രണ്ട് ആഴ്ചയ്ക്കകം രേഖമൂലം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. കോടതിയിലെ പെരുമാറ്റദൂഷ്യത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.