(Watch Short Film): ‘ഐ ആം ഹാനിയ’
വിയന്നയുടെ മനോഹാരിതയില്‍ വീണ്ടും ഒരു ഹൃസ്വചിത്രം റിലീസ് ചെയ്തു. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലും കേരളത്തിലുമായി അണിയിച്ചൊരുക്കിയ ‘ഐ ആം ഹാനിയ’ യുടെ പ്രമേയം ശ്രദ്ധ നേടുന്നു.
നാട്ടില്‍ നിന്നും ഉപരിപഠനത്തിനായി വിയന്നയിലെത്തിയ ഹാനിയയെന്ന ഒരു നാടന്‍ മുസ്ലീംപെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം എന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യന്റെ തിരക്കിട്ട ജീവിതവും മനുഷ്യ മനസ്സിന്റെ ഏകാന്തതയും അവന്റെയുള്ളിലെ നന്മയും സ്‌നേഹവും ദൈന്യതയും വിഷയമാക്കുന്നു.
കഥ, തിരക്കഥ, കാമറ, ഗാനരചന, സംവിധാനം ഇവയെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് വിയന്നയില്‍ നിന്നുള്ള മോനിച്ചന്‍ കളപ്പുരയ്ക്കലാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള കോട്ടയം ജില്ലയിലെ കൂത്രപ്പള്ളി സ്വദേശി സെന്നി പോത്തന്‍ ഉമ്മന്‍ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍.
ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://youtu.be/UjAP2uvTPCs