പട്ടാപകല്‍ 50 പേരടങ്ങുന്ന സംഘം $100,000 തുകയ്ക്കുള്ള ചരക്ക് കൊള്ളയടിച്ചു

പി പി ചെറിയാന്‍

ലോസ് ആഞ്ചലസ്: ഏകദേശം 50 പേരടങ്ങുന്ന സംഘം പട്ടാപകല്‍ ലോസ് ആഞ്ചലസിലെ നോര്‍ഡ്സ്‌ട്രോമില്‍ നിന്ന് $100,000 വരെ ചരക്കുകള്‍ കൊള്ളയടിച്ചു. മോഷ്ടാക്കള്‍ സുരക്ഷാ ഗാര്‍ഡുകളെ ബിയര്‍ സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ചതിനുശേഷമാണ് മോഷണം നടത്തിയത്

ഏകദേശം 50 പേരടങ്ങുന്ന ജനക്കൂട്ടം ഹുഡുകളും മാസ്‌കുകളും ധരിച്ച് ശനിയാഴ്ച്ച വൈകുന്നേരം 4 മണിയോടെ ടോപംഗ മാളിലെ ആഡംബര വസ്ത്ര സ്റ്റോറിലെ വിലപിടിപ്പുള്ള ബാഗുകളും വസ്ത്രങ്ങളും തട്ടിയെടുക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.നഗരത്തിലെ ഒരു തുണിക്കടയില്‍ നടന്ന ഏറ്റവും വലിയ കവര്‍ച്ചയായിരുന്നു സംഭവം.

”കുറ്റവാളികളെ സംബന്ധിച്ചിടത്തോളം ഇത് വെറും സ്വത്ത് മാത്രമാണ്,” ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ടോപാംഗ മാളിനെ സംരക്ഷിക്കുന്നവര്‍ക്കും ഇത് സുരക്ഷിതത്വത്തിന്റെ നഷ്ടമാണ്.’

‘ഉത്തരവാദികളായവരെ കസ്റ്റഡിയില്‍ കൊണ്ടുവരാനും ക്രിമിനല്‍ പ്രോസിക്യൂഷന്‍ തേടാനും എല്ലാ ശ്രമങ്ങളും തു ടരുന്നു.അന്വേഷണത്തില്‍ നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ലോസ് ഏഞ്ചല്‍സിനെ പിടിച്ചുകുലുക്കിയ ഇത്തരത്തിലുള്ള ഏറ്റവും പുതിയ കവര്‍ച്ച മാത്രമായിരുന്നു ശനിയാഴ്ചത്തെ കവര്‍ച്ച.