അലിക് ഇറ്റലിയുടെ ഓണാഘോഷം സെപ്റ്റംബര്‍ മുന്നിന്
ജെജി മാന്നാര്‍
റോം: ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി തൊഴിലാളി സംഘടനയായ അലിക് ഇറ്റലിയുടെ വര്‍ഷം തോറും ഏറ്റവും കൂടുതല്‍ മലയാളികളുടെ സഹകരണത്തോടെ നടത്തി വരുന്ന ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ മുന്നാം തീയതി ഞായറാഴ്ച റോമിലെ (Via Francesco Albergotti, 75,) കോര്‍ണേലിയ കാപ്പോളിനയ്ക്ക് അടുത്ത് വച്ച് വിപുലമായ കേരള തനിമയാര്‍ന്ന ദൃശ്യ വിസ്മയതൊടെ ആഘോഷിക്കും. അതൊടൊപ്പം ഓണസദ്യയൊരുക്കിയും കാഴ്ചക്കും കേള്‍വിക്കും ഇമ്പമേറുന്ന കലാവിരുന്നൊരുക്കിയും ഈ വര്‍ഷത്തെ ഓണാഘോഷം ആഘോഷമാക്കി മാറ്റാന്‍ എല്ലാം മലയാളികളുടെ സാന്നിധ്യസഹായസഹകരണങ്ങള് ക്ഷണിക്കുന്നതായി അലിക് ഇറ്റലി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.