മലങ്കര മാര്‍ത്തോമാ സഭക്ക് മൂന്നു എപ്പിസ്‌കൊപ്പാമാര്‍ കൂടി
തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത റവ.സജു സി.പാപ്പച്ചന്‍ (വികാര്‍, സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്, ന്യൂയോര്‍ക്ക്), റവ. ഡോ.ജോസഫ് ഡാനിയേല്‍ (പ്രൊഫസര്‍, മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി, കോട്ടയം), റവ. മാത്യു കെ. ചാണ്ടി (ആചാര്യ, ക്രിസ്തപന്തി ആശ്രമം, സിഹോറ) എന്നീ വൈദീകരെ ആഗസ്റ്റ് 30 ന് ചേര്‍ന്ന മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം തിടഞ്ഞെടുത്തു
2023 ആഗസ്റ്റ് 30 ബുധനാഴ്ച തിരുവല്ലാ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപൊലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ കൂടിയ സഭാ പ്രതിനിധി മണ്ഡലയോഗത്തിന്റെ പ്രത്യേക സമ്മേളനത്തില്‍ വെച്ച് വൈദികരുടെയും ആത്മായരുടെയും 75 ശതമാനത്തിലധികം വോട്ട് ലഭിച്ചതോടെയാണ് എപ്പിസ്‌കോപ്പാമാരായി തിരഞ്ഞെടുക്കപ്പെട്ടതു കുന്നംകുളം ആര്‍ത്താറ്റു മാര്‍ത്തോമ്മാ ഇടവകയില്‍ ചെമ്മണ്ണൂര്‍ കുടുംബാംഗമാണ്
റവ. സജു സി. പാപ്പച്ചന്‍ (53). റാന്നി കൊച്ചുകോയിക്കല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയില്‍ കാരംവേലിമണ്ണില്‍ കുടുംബാംഗമാണ് റവ.ഡോ. ജോസഫ് ഡാനിയേല്‍ (52). മല്ലപ്പള്ളി മാര്‍ത്തോമ്മാ ഇടവകയില്‍ കിഴക്കേചെറുപാലത്തില്‍ കുടുംബാംഗമാണ് റവ. മാത്യു കെ. ചാണ്ടി (50). അവിവാഹിതരും, 40 വയസ്സും, പട്ടത്വസേവനത്തില്‍ 15 വര്‍ഷവും പൂര്‍ത്തിയാക്കിയ 9 പേരില്‍നിന്നും ആണ് നോമിനേഷന്‍ ബോര്‍ഡ് മൂന്ന് നോമിനികളുടെ ലിസ്റ്റ് അവസാനമായി തയ്യാറാക്കി സഭാ കൗണ്‍സിലിന്റെ പരിഗണനയോടെ തുടര്‍നടപടികള്‍ക്കായി സമര്‍പ്പിച്ചിരുന്നത്.
മലങ്കര മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് മൂന്നു പേര്‍ ആദ്യ റൗണ്ടില്‍ നടന്ന വോട്ടെടുപ്പില്‍ വിജയിച്ചത് സഭക്ക് അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചത് . മൂന്നുപേര്‍ക്കും ലഭിച്ച വോട്ടുകള്‍ റവ. ജോസഫ് ഡാനിയേല്‍: വൈദികര്‍ – 366 – 80.26% ലേ – 813 -92.2% 2.റവ. മാത്യു കെ.ചാണ്ടി: വൈദികര്‍ – 370 – 81.04% ലേ – 796 – 90.35% 3.റവ. സാജു സി.പാപ്പച്ചന്‍: വൈദികര്‍ – 368 – 80.70% ലേ – 783 – 88.88%.
റിപ്പോര്‍ട്ട് -പി പി ചെറിയാന്‍