ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയ്ക്ക് നവ നേതൃത്വം
വിയന്ന: ഫൈന്‍ ആര്‍ട്സ് ഇന്ത്യ സംഘടിപ്പിച്ച ഓണാഘോഷത്തോട് അനുബന്ധിച്ചു, സംഘടന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ ചുമതലകള്‍ അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് ആയിരിക്കും.
പ്രസിഡന്റായി പ്രിന്‍സ് പത്തിപ്പറമ്പിലും, ജോണ്‍ ജോര്‍ജ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ചേലപ്പുറത്ത് ജോണ്സണ് (ജനറല്‍ സെക്രട്ടറി), സുജീഷ് സെബാസ്റ്റ്യന്‍ (ജോയിന്റ് സെക്രട്ടറി), സന്തോഷ് മാത്യു (ട്രഷറര്‍), ഷാജി ചേലപ്പുറത്ത്, ബിനു മാര്‍ക്കോസ് (ആര്‍ട്ട്സ് ക്ലബ്ബ് സെക്രട്ടറിമാര്‍), വിനോദ് യേശുദാസ്, റോയ് തെക്കുംകോവില്‍ (സ്പോര്‍ട്സ് ക്ലബ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു. സജി മതുപ്പുറത്ത് പിആര്‍ഒ ആയും, ഘോഷ് അഞ്ചേരില്‍ എക്സ് ഓഫിഷിയോ ആയും തുടരും.
സംഘടനയുടെ പതിനഞ്ചാമത് വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ പദ്ധതി ഒരുക്കുന്നതായി പ്രസിഡന്റ് പ്രിന്‍സ് പത്തിപറമ്പില്‍ പറഞ്ഞു. സജി മതുപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, രാജേഷ് കയ്യാലപ്പറമ്പില്‍ പരമേശ്വരന് ഓണ ആശംസകള്‍ നേര്‍ന്നു. കെവിന് മതുപ്പുറത്ത് സ്വാഗതം ആശംസിച്ചു. മനോഹരമായ പൂക്കളം തീര്‍ത്തും, കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിച്ചും ഓണാഘോഷ പരിപാടികള്‍ സമാപിച്ചു.